തിരുവനന്തപുരം: കേരളത്തിൽ ആഞ്ഞു വീശിയത് പിണറായി വിരുദ്ധ തരംഗമെന്ന് ആര്‍എസ്‌പി നേതാവ് എൻ.കെ. പ്രേമചന്ദ്രൻ എംപി. ധാർഷ്ട്യവും ധിക്കാരവും അഴിമതിയും നടത്തി പിണറായി ജനങ്ങളെ വെല്ലുവിളിക്കുന്നു. പിണറായിക്ക് കൂടിയുള്ള താക്കീതാണ് തിരഞ്ഞെടുപ്പ് ഫലമെന്നും പ്രേമചന്ദ്രൻ കുറ്റപ്പെടുത്തി. ധാർമ്മികത ഉണ്ടെങ്കിൽ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് പിണറായിയെ മാറ്റാൻ സിപിഎം തയാറാകണം. മുഖ്യമന്ത്രി സ്ഥാനത്ത് പിണറായി വിജയൻ തുടർന്നാൽ സംഭവിക്കാൻ പോകുന്നത് സിപിഎമ്മിന്‍റെ അന്ത്യമാണെന്നും എൻ.കെ. പ്രേമചന്ദ്രൻ കൂട്ടിച്ചേർത്തു.