‘പിണറായിക്ക് ജയരാജനെ ഭയം: നടന്നത് മുഖ്യമന്ത്രിയുടെ അറിവോടെയുള്ള രാഷ്ട്രീയ ഡീല്‍’; രമേശ് ചെന്നിത്തല

Jaihind Webdesk
Tuesday, April 30, 2024

 

തിരുവനന്തപുരം: പിണറായി വിജയന് ഇ.പി. ജയരാജനെ ഭയമെന്നും ഇപിക്കെതിരെ ഒരു നടപടിയും ഉണ്ടാവില്ലെന്നും കോണ്‍ഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല. അങ്കം  ജയിച്ച ചേകവനെ പോലെയാണ് ഇ.പി. ജയരാജന്‍ സെക്രട്ടേറിയറ്റ് യോഗത്തിനു ശേഷം മടങ്ങിയത്. അഴിമതി കേസുകളില്‍ നിന്ന് രക്ഷപ്പെടാന്‍ മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടുള്ള ഒരു രാഷ്ട്രീയ ഡീലാണ് നടന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്താണ് ബിജെപി-സിപിഎം ഡീല്‍ ആരംഭിച്ചതെന്നും തുടർഭരണം എന്നത് ബിജെപിയുടെ സംഭാവനയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ബിജെപിയുടെ നാലു ശതമാനം വോട്ട് കുറഞ്ഞപ്പോഴാണ് ഇടതുമുന്നണിക്ക് തുടർഭരണം ഉണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു രമേശ് ചെന്നിത്തല.