കോളേജ് വിദ്യാര്‍ത്ഥിനികളുടെ ചിത്രങ്ങള്‍ അശ്ലീല ഫേസ്ബുക്ക് പേജുകളില്‍; മുന്‍  എസ്എഫ്ഐ നേതാവ് അറസ്റ്റില്‍

Jaihind Webdesk
Tuesday, July 9, 2024

 

കൊച്ചി: കോളേജ് വിദ്യാര്‍ത്ഥിനികളുടെ ചിത്രങ്ങള്‍ അശ്ലീല ഫേസ്ബുക്ക് പേജുകളില്‍ പങ്കുവച്ച മുന്‍  എസ്എഫ്ഐ നേതാവിനെതിരെ കേസ്. കാലടി ശ്രീശങ്കര കോളേജ് വിദ്യാർത്ഥിനികളുടെ ചിത്രങ്ങളാണ് ഫേസ്ബുക്ക് പേജിൽ അപ് ലോഡ് ചെയ്തത്. സംഭവത്തില്‍ കോളേജിലെ പൂര്‍വ വിദ്യാര്‍ത്ഥിയും മുന്‍ എസ്എഫ്ഐ നേതാവുമായിരുന്ന രോഹിതിനെ പോലീസ് അറസ്റ്റ് ചെയ്തു. ബിരുദ വിദ്യാര്‍ത്ഥിനിയായ ഒരു പെണ്‍കുട്ടിയുടെ ചിത്രം ഫേസ്ബുക്കിലെ അശ്ലീല ഗ്രൂപ്പുകളിലൊന്നില്‍ കണ്ടതിനു പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് രോഹിത് അറസ്റ്റിലായത്. ഈ മാസം ആറാം തീയതിയാണ് വിദ്യാർത്ഥിനികളിൽ ഒരാൾ പരാതി നൽകിയത്. സംഭവത്തില്‍ ആറ് വിദ്യാർത്ഥിനികൾ കൂടി പരാതിയുമായി മുന്നോട്ട് വന്നിട്ടുണ്ട്. കേരള പോലീസ് ആക്ടിലെ 119 ബി വകുപ്പ് പ്രകാരമുളള കേസ് രജിസ്റ്റര്‍ ചെയ്താണ് കാലടി പോലീസ് രോഹിത്തിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്.