ചങ്ങനാശേരിയില്‍ പിക്ക് അപ്പ് വാൻ കുഴിയിലേക്ക് മറിഞ്ഞു; ഡ്രൈവർക്ക് പരിക്ക്

Jaihind Webdesk
Wednesday, June 12, 2024

 

കോട്ടയം: ചങ്ങനാശേരി പെരുമ്പനച്ചിയിൽ പിക്ക് അപ്പ് വാൻ റോഡിൽ നിന്ന് കുഴിയിലേക്ക് മറിഞ്ഞ് അപകടത്തിൽ ഡ്രൈവർക്ക് പരുക്കേറ്റു. പരുക്കേറ്റ പാമ്പാടി സ്വദേശിയായ ഡ്രൈവറെ ചങ്ങനാശേരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് 3 മണിയോടെയായിരുന്നു അപകടം. അപകടത്തിൽ തലകീഴായി മറിഞ്ഞ പിക്ക് അപ്പ്‌ പൂർണ്ണമായും തകർന്നു. റോഡിന് സമീപത്തെ കലുങ്കുകൾ ഇടിച്ചു തകർത്താണ് വാഹനം കുഴിയിലേക്ക് മറിഞ്ഞത്.