ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വരാണസിയില്‍ വിശപ്പകറ്റാന്‍ കുട്ടികള്‍ പുല്ല് തിന്നുന്നുവെന്ന വാര്‍ത്ത പുറത്തുകൊണ്ടുവന്ന മാധ്യമപ്രവര്‍ത്തകനും മാധ്യമസ്ഥാപനത്തിനും നോട്ടീസ്. വരാണസി ജില്ലാ മജിസട്രേറ്റ് ആണ് നോട്ടിസ് നല്‍കിയത്.
പ്രാദേശിക പത്രമായ ജനദേശ് ടൈംസിനും മാധ്യമപ്രവര്‍ത്തകരായ വിജയ് വിനീത്, മനിഷ് മിശ്ര എന്നിവര്‍ക്കെതിരെയുമാണ് നടപടി. കുട്ടികള്‍ പുല്ലുതിന്നുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. അതേസമയം വാര്‍ത്ത കെട്ടിച്ചമച്ചതാണെന്നാണ് അധികൃതരുടെ നിലപാട്. എന്നാല്‍ വാര്‍ത്ത സത്യമാണെന്ന് മാധ്യമപ്രവര്‍ത്തകര്‍ വ്യക്തമാക്കി.