‘ഭോജന്‍ ശാസ്ത്ര’ നവംബര്‍ 26 ന് വെള്ളിയാഴ്ച റാസല്‍ഖൈമയില്‍; ഷാഫി പറമ്പില്‍ മുഖ്യാതിഥി

JAIHIND TV DUBAI BUREAU
Monday, November 22, 2021

 

റാസല്‍ ഖൈമ : യുഎഇയിലെ റാസല്‍ഖൈമ കേന്ദ്രമായ യംഗ് മെന്‍ കോണ്‍ഗ്രസും ഇന്ത്യന്‍ അസോസിയേഷന്‍ റാസല്‍ ഖൈമയും സംയുക്തമായി കലാവിരുന്ന് സംഘടിപ്പിക്കും. ഭോജന്‍ ശാസ്ത്ര 2021 എന്ന പേരിലാണിത്. റാസല്‍ ഖൈമയിലെ ഇന്ത്യന്‍ സ്‌കൂള്‍ അങ്കണത്തില്‍ നവംബര്‍ 26 ന് വെള്ളിയാഴ്ച വൈകിട്ട് നാല് മുതലാണ് പരിപാടി. കുട്ടികളുടെ ചിത്ര രചനാ മത്സരവും ലോകത്തിന്‍റെ രുചിക്കൂട്ടുകളുമായി പാചക മത്സരവും ഉണ്ടാകും. ഷാഫി പറമ്പില്‍ എംഎല്‍എ മുഖ്യാതിഥിയായി സംബന്ധിക്കും.