സംസ്ഥാനത്തെ പി.ജി ഡോക്ടര്‍മാര്‍ തിങ്കളാഴ്ച മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്

Friday, August 6, 2021


തിരുവനന്തപുരം : സംസ്ഥാനത്തെ പി.ജി ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരത്തിലേക്ക്. തിങ്കളാഴ്ച മുതല്‍ പണിമുടക്ക് പ്രഖ്യാപിച്ചു. മെഡിക്കല്‍ കോളേജുകളിലെ കൊവിഡ് ചികിത്സ വികേന്ദ്രീകരിക്കണമെന്നും പഠനസൗകര്യം കാര്യക്ഷമമാക്കണമെന്നും ആവശ്യപ്പെട്ടാണ് സമരം. വിഷയത്തില്‍ കഴിഞ്ഞദിവസം മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് തീരുമാനം.