തുടര്‍ച്ചയായ നാലാം ദിവസവും ഇന്ധനവിലയില്‍ വര്‍ധനവ് ; ഇരുട്ടടി

Friday, May 7, 2021

 

തിരുവനന്തപുരം : തുടര്‍ച്ചയായ നാലാം ദിവസവും ഇന്ധനവിലയില്‍ വര്‍ധനവ്. ഡീസലിന് 33 പൈസയും പെട്രോളിന് 28 പൈസയുമാണ് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ വില ലിറ്ററിന് 93 രൂപ 25 പൈസയും ഡീസലിന് 87 രൂപ 90 പൈസയുമായി വര്‍ധിച്ചു. കൊച്ചിയില്‍ പെട്രോളിന് 91 രൂപ 37 പൈസയും ഡീസലിന് 89 രൂപ 14 പൈസയുമാണ് നിരക്ക്.