കൊള്ളയടി തുടരുന്നു ; ഇന്ന് കൂടിയത് 35 പൈസ ; പെട്രോളിന് കേരളത്തില്‍ സമ്പൂർണ്ണ സെഞ്ചുറി

Jaihind Webdesk
Monday, July 5, 2021

തിരുവനന്തപുരം : രാജ്യത്ത് ഇന്നും പെട്രോൾ വില കൂട്ടി. ലിറ്ററിന് 35 പൈസയാണ് ഇന്ന് കൂടിയത്. ഇതോടെ കേരളത്തിൽ എല്ലാ ജില്ലകളിലും പെട്രോൾ വില നൂറ് കടന്നു. തിരുവനന്തപുരത്ത് പെട്രോൾ വില 101. 91 പൈസയാണ്. കൊച്ചിയിൽ പെട്രോൾ വില 100.6 പൈസയാണ്. കോഴിക്കോട് പെട്രോൾ വില 101. 66 പൈസ ആയി. ഡീസൽ വിലയിൽ ഇന്ന് മാറ്റമില്ല.

അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് വില ഉയരുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിലും വില ഉയരാനാണ്‌ സാധ്യത.