ഇന്ധനവിലയില്‍ വീണ്ടും വര്‍ധനവ് ; സംസ്ഥാനത്ത് പെട്രോള്‍ വില 95 കടന്നു

Friday, May 21, 2021

 

തിരുവനന്തപുരം : രാജ്യത്ത് ഇന്ധനവിലയില്‍ വീണ്ടും വര്‍ധനവ്. മൂന്നു ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് വിലവര്‍ധന. പെട്രോളിന് 19 പൈസയും ഡീസലിന് 31 പൈസയും ഇന്ന് കൂട്ടി. ഇതോടെ കേരളത്തില്‍ പെട്രോള്‍ വില 95 കടന്നു. തിരുവനന്തപുരത്ത് പെട്രോള്‍ ലീറ്ററിന് 95 രൂപ രണ്ട് പൈസയും ഡീസലിന് 90 രൂപ എട്ട് പൈസയുമാണ് വില. കൊച്ചിയില്‍ പെട്രോളിന് 93 രൂപ 14 പൈസയും ഡീസലിന് 88 രൂപ 32 പൈസയുമായി.