തെരഞ്ഞെടുപ്പ് കഴിഞ്ഞതിനുപിന്നാലെ ഇരുട്ടടി ; തുടര്‍ച്ചയായ രണ്ടാംദിവസവും ഇന്ധനവില  കൂട്ടി

Wednesday, May 5, 2021

 

തിരുവനന്തപുരം : തെരഞ്ഞെടുപ്പ് കഴിഞ്ഞതിനുപിന്നാലെ ഇന്ധനവില  കൂട്ടി എണ്ണക്കമ്പനികൾ. തുടര്‍ച്ചയായ രണ്ടാംദിവസവും വിലവർധന. പെട്രോളിന് 17 പൈസയും ഡീസലിന് 20 പൈസയും കൂട്ടി. പെട്രോള്‍ ലിറ്ററിന് കൊച്ചിയില്‍ 90 രൂപ 86 പൈസയും ഡീസലിന് 85 രൂപ 51 പൈസയുമാണ് ഇന്നത്തെ നിരക്ക്.  തിരുവനന്തപുരത്ത്  പെട്രോളിന്  92 രൂപ 74 പൈസയും ഡീസലിന് 87 രൂപ 27 പൈസയുമാണ്  ഇന്നത്തെ വില. കോഴിക്കോട് പെട്രോൾ വില 91 രൂപ 23 പൈസയും ഡീസൽവില 85 രൂപ 89 പൈസയുമാണ്.