തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഇന്ധനവില വര്‍ധിപ്പിച്ച് എണ്ണക്കമ്പനികള്‍

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ഇന്ധനവില വീണ്ടും വർധിപ്പിച്ച് എണ്ണക്കമ്പനികൾ. വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമായി പെട്രോളിന് 13 പൈസയും ഡീസലിന് 27 പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോളിന് 74.60 രൂപയും ഡീസലിന് 71.37 രൂപയുമാണ് ഇന്നത്തെ വില. കൊച്ചിയില്‍ പെട്രോളിന് 73.15 രൂപയും ഡീസലിന്  70.01 രൂപയുമാണ് വെള്ളിയാഴ്ചത്തെ വില.

മെയ് 19ന് അവസാനഘട്ട വോട്ടെടുപ്പിന് പിന്നാലെ അഞ്ച് ദിവസങ്ങളിലായി പെട്രോളിന് 38 പൈസയും ഡീസലിന് 52 പൈസയുമാണ് കൂടിയത്. മെയ് 20 മുതൽ ഇന്ധനവില ഓരോ ദിവസവും വർധിച്ചുകൊണ്ടിരിക്കുകയാണ്. വോട്ടെണ്ണലിന്‍റെ തലേദിവസമായ 22ന് മാത്രമാണ് വിലയിൽ മാറ്റമുണ്ടാകാതിരുന്നത്. അന്താരാഷ്ട്രവിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറയുന്നതിനിടെയാണ് ഇവിടെ വില കൂട്ടുന്നത്. ഓരോ സംസ്ഥാനങ്ങളിലും വ്യത്യസ്തമായ വില വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

Fuel Price Hike
Comments (0)
Add Comment