ഇരുട്ടടി തുടരുന്നു; തുടർച്ചയായ പതിനാറാം ദിവസവും ഇന്ധനവിലയിൽ വർധനവ്, വലഞ്ഞ് ജനം

Jaihind News Bureau
Monday, June 22, 2020

മഹാമാരിയിൽ ദുരിതക്കയത്തിലായ ജനങ്ങൾക്ക് ഇരുട്ടടിയായി തുടർച്ചയായ 16ാം ദിവസവും രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ വർധന. ഡീസൽ ലിറ്ററിന് 55 പൈസയും പെട്രോളിന് 33 പൈസയുമാണ് വർധിച്ചത്. ഇതോടെ രണ്ടാഴ്ച കൊണ്ട്
ഒരു ലിറ്റർ ഡീസലിന് 8 രൂപ 98 പൈസയും പെട്രോളിന് 8 രൂപ 33 പൈസയുമാണ് വർധിച്ചത്.

തിരുവനന്തപുരത്തെ പെട്രോൾ വില 81. 28 ആയും ഡീസവ്‍ വില 76. 12 ആയുമാണ് വർധിച്ചത്. കൊച്ചിയിൽ പെട്രോളിന് 79.52 രൂപയും ഡീസലിന് 74. 43 രൂപയുമാണ് വില.