തുടര്‍ച്ചയായ നാലാം ദിവസവും രാജ്യത്ത് ഇന്ധനവിലയില്‍ വര്‍ധനവ്

 

തുടര്‍ച്ചയായ നാലാം ദിവസവും രാജ്യത്ത് പെട്രോള്‍ ഡീസല്‍ വിലയില്‍ വര്‍ധനവ്. പെട്രോൾ ലിറ്ററിന് നാൽപത് പൈസയും ഡീസലിന് നാൽപ്പത്തിയഞ്ച് പൈസയുമാണ് വര്‍ധിപ്പിച്ചത്. നാല് ദിവസം കൊണ്ട് പെട്രോളിന് 2 രൂപ 14 പൈസയും ഡീസലിന് 2 രൂപ 23 പൈസയും വർധിച്ചു. ഇതോടെ ഡല്‍ഹിയിൽ പെട്രോളിന് 73 രൂപ 40 പൈസയും ഡീസലിന് 71 രൂപ 62 പൈസയുമായി.

80 ദിവസങ്ങൾക്ക് ശേഷം ഞായറാഴ്ചമുതലാണ് പൊതുമേഖല എണ്ണക്കമ്പനികൾ പ്രതിദിനവിലയിൽ നിർണയം ആരംഭിച്ചത്. വരും ദിവസങ്ങളിലും എണ്ണവില വർധിക്കാനാണ് സാധ്യത.  ലോക്ഡൗൺ കാലയളവിൽ കേന്ദ്ര സർക്കാർ എണ്ണവിലയുടെ എക്സൈസ് തീരുവ 13 രൂപയിലേറെ വർധിപ്പിച്ചിരുന്നു. ഇതും ഇന്ധന വില വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്.

Comments (0)
Add Comment