പെട്രോള്‍ ഡീസല്‍ സെസ് വർധന; സംസ്ഥാന സർക്കാരിന്‍റെ കൊള്ളയ്ക്കെതിരെ എറണാകുളത്ത് പമ്പ് ഉപരോധിച്ച് കോണ്‍ഗ്രസ് പ്രതിഷേധം

Jaihind Webdesk
Friday, February 3, 2023

 

കൊച്ചി: സംസ്ഥാന ബജറ്റിൽ പെട്രോളിനും ഡീസലിനും സെസ് വർധിപ്പിക്കാൻ തീരുമാനിച്ചതിൽ പ്രതിഷേധിച്ച് എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോൺഗ്രസ് പ്രവർത്തകർ സിവിൽ സപ്ലൈസ് പമ്പ് ഉപരോധിച്ചു. ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് സമരം ഉദ്ഘാടനം ചെയ്തു.

കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ജനങ്ങളെ കൊള്ളയടിക്കുന്നതിൽ മത്സരിക്കുകയാണ് ചെയ്യുന്നതെന്ന്  മുഹമ്മദ് ഷിയാസ് പറഞ്ഞു. സാധാരണക്കാർക്കുമേൽ നികുതി ഭാരം അടിച്ചേൽപ്പിച്ച് സിപിഎം നേതാക്കൾ വളർന്നുപന്തലിക്കുന്ന ഗതികേടാണ് കേരളത്തിൽ കാണാൻ കഴിയുന്നത്.  സംസ്ഥാന സർക്കാറിനെതിരെ വരും ദിനങ്ങളിൽ സമരം ശക്തമാക്കുമെന്നും മുഹമ്മദ് ഷിയാസ് വ്യക്തമാക്കി.