പേരാവൂർ ചിട്ടി തട്ടിപ്പിന് പിന്നാലെ ലതർ ബാഗ് നി‍ർമ്മാണ യൂണിറ്റിലും തിരിമറിയെന്ന് അന്വേഷണ സംഘം

Jaihind Webdesk
Thursday, October 14, 2021

കണ്ണൂർ : സിപിഎം  നിയന്ത്രണത്തിലുള്ള പേരാവൂർ ഹൗസ് ബിൽഡിം സൊസൈറ്റി പ്രവർത്തനത്തിൽ വ്യാപക ക്രമക്കേടുകൾ നടന്നെന്ന് അന്വേഷണ സംഘത്തിന്‍റെ  റിപ്പോർട്ട്. ചിട്ടിക്ക് പുറമെ ലതർ ബാഗ് നി‍ർമ്മാണ യൂണിറ്റിലും തിരിമറി നടന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തി. മതിയായ ഈടില്ലാതെ വായ്പകൾ നൽകിയതിയതും സൊസൈറ്റിക്ക് ബാധ്യതയായി.

എല്ലാ പ്രവർത്തനവും ഭരണ സമിതി അറിവോടെയായിരുന്നു എന്നാണ് സെക്രട്ടറിയുടെ മൊഴി. അതേസമയം, അന്വേഷണ റിപ്പോർട്ട് ഉടൻ ജോ. രജിസ്ട്രാർക്ക് കൈമാറുമെന്ന് അസിസ്റ്റന്റ് രജിസ്ട്രാർ കെ പ്രദോഷ് കുമാർ പറഞ്ഞു. കുറ്റക്കാരിൽ നിന്നും പണം ഈടാക്കണം എന്ന് റിപ്പോർട്ടിൽ ശുപാർശയുണ്ടാകും. പൊലീസ് കേസ് ഉൾപെടെ വേണമോ എന്ന് ജോ രജിസ്ട്രാർക്ക് തീരുമാനിക്കാമെന്ന് പ്രദോഷ് കുമാർ അറിയിച്ചു.

അതിനിടെ, പേരാവൂർ സൊസൈറ്റി മുൻ പ്രസിഡന്‍റ് എ പ്രിയന്‍റെ വീട്ടിലേക്ക് നിക്ഷേപകർ മാർച്ച് നടത്തി. സിപിഎം ലോക്കൽ സെക്രട്ടറികൂടിയായ പ്രിയന് തട്ടിപ്പിൽ പങ്കുണ്ടെന്നാണ് ആക്ഷേപം.