ഏഴു നൂറ്റാണ്ടുകൾക്ക് ശേഷം നടക്കുന്ന പെരുങ്കളിയാട്ടത്തിന് നാടറിയിച്ചു.
കാസർഗോഡ് പെരിയ കല്യോട്ട് ഭഗവതി ക്ഷേത്ര കഴകത്തിലാണ് ഡിസംബറിൽ നടക്കുന്ന കളിയാട്ടത്തിന് വിളംബരമായത്.
വടക്കെ മലബാറിലെ പ്രമുഖ യാദവ കഴകങ്ങളിൽ ഒന്നായ കല്യോട്ട് ഭഗവതി ക്ഷേത്രത്തിൽ ഏഴു നൂറ്റാണ്ടുകൾക്ക് ശേഷമാണ് പെരുംകളിയാട്ടം നടക്കുന്നത്. 2019 ഡിസംബർ മാസത്തിൽ നടക്കുന്ന കളിയാട്ടത്തിന് മുന്നോടിയായിട്ടാണ് നാടറിയിക്കൽ ചടങ്ങ് നടന്നത്.
ക്ഷേത്രനട തുറന്ന് ഇരിവൽ ഐ.കെ കേശവതന്ത്രി, ഐ.കെ കൃഷ്ണദാസ് തന്ത്രി എന്നിവർ പെരുങ്കളിയാട്ടത്തിനായി ഭഗവതിയുടെ അനുവാദം വാങ്ങി. തുടർന്ന് കഴകം മൂത്തായരായ കല്യോടൻ കണ്ണൻ മൂത്തായർ കഴകത്തിൽ പെരുങ്കളിയാട്ടം നടക്കുന്നതായി മൂന്ന് തവണ ചൊല്ലി നാടറിയിച്ചു.
ചടങ്ങിൽ ക്ഷേത്രങ്ങൾ, തറവാടുകൾ, സഹോദര സമുദായ തറവാടുകൾ എന്നിവയുടെ സ്ഥാനികർ അടക്കം എത്തിയ ഭക്തജന സംഗമത്തിന്റെ ഉദ്ഘാടനം എം.എൽ എ.കെ കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക രംഗത്തെ നിരവധി പേർ പങ്കെടുത്തു.