‘ഞങ്ങളുടെ കുട്ടികൾക്ക് നീതി വാങ്ങി കൊടുക്കാൻ കോൺഗ്രസ്‌ ഏതറ്റം വരെയും പോകും’; കെ സുധാകരന്‍ എംപി

Jaihind Webdesk
Saturday, December 17, 2022

തിരുവനന്തപുരം: ഞങ്ങളുടെ കുട്ടികൾക്ക് നീതി വാങ്ങി കൊടുക്കാൻ കോൺഗ്രസ്‌ ഏതറ്റം വരെയും പോകുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍. ഏതെങ്കിലും ശ്രീധരൻ വിചാരിച്ചാൽ ഇല്ലാതാകുന്ന ഒന്നല്ല സത്യം. അത്‌ തെളിയിക്കപ്പെടുക തന്നെ ചെയ്യും.  ശ്രീധരനത് വഴിയേ മനസിലായിക്കോളുമെന്നും കെ സുധാകരന്‍ ഫേസ് ബുക്കില്‍ കുറിച്ചു. നിയമത്തിന്‍റെ സകല സാധ്യതകളും ഉപയോഗിച്ച് ഈ കൊലയാളിക്കൂട്ടത്തിന് പരമാവധി ശിക്ഷ വാങ്ങിക്കൊടുത്തിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കെ.സുധാകരന്‍റെ ഫേസ് ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം

പെരിയയിലെ കുട്ടികളെ മൃഗീയമായി കൊന്നതാണ്. ഒരു തെറ്റും ചെയ്യാത്ത ആ മക്കളുടെ തല വെട്ടിപ്പൊളിച്ചതാണ്. ഇത് ചെയ്തത് സിപിഎം ആണ്, ആസൂത്രിതമായി തന്നെ.

ഏതെങ്കിലും ശ്രീധരൻ വിചാരിച്ചാൽ ഇല്ലാതാകുന്ന ഒന്നല്ല സത്യം. അത്‌ തെളിയിക്കപ്പെടുക തന്നെ ചെയ്യും. ഞങ്ങളുടെ കുട്ടികൾക്ക് നീതി വാങ്ങി കൊടുക്കാൻ കോൺഗ്രസ്‌ ഏതറ്റം വരെയും പോകും. ശ്രീധരനത് വഴിയേ മനസിലായിക്കോളും.
കൂടെയുള്ളവർ മരണപ്പെട്ടാൽ പിറ്റേന്ന് തന്നെ കുടുംബസമേതം വിനോദയാത്ര പോകുന്ന നേതാക്കളുടെ പാരമ്പര്യമല്ല കോൺഗ്രസിന്റേത്. ഈ പാർട്ടിയിലെ ഓരോ പ്രവർത്തകനും ഞങ്ങൾക്ക് ജീവനാണ്. അതിൽ തൊട്ട് കളിച്ചവരെയൊന്നും വെറുതെ വിടാൻ ഞങ്ങളനുവദിക്കില്ല. നിയമത്തിന്‍റെ സകല സാധ്യതകളും ഉപയോഗിച്ച് ഈ കൊലയാളിക്കൂട്ടത്തിന് പരമാവധി ശിക്ഷ വാങ്ങിക്കൊടുത്തിരിക്കും.

സിപിഎമ്മിന്‍റെ അടുക്കളപ്പുറത്തെ എച്ചിൽ നക്കാൻ ഒരുപാട് അടിമകൾ ഇന്നാട്ടിലുണ്ട്. പിണറായി വിജയൻ എറിഞ്ഞു കൊടുക്കുന്ന വറ്റുകൾ കഴിച്ച്, എകെജി സെന്‍ററിൽ വാലാട്ടി നിൽക്കാൻ ഒരാൾ കൂടെ ഉണ്ടായി എന്ന് കേരളം ശ്രീധരനെ ഓർത്തു സഹതപിക്കും.