കണ്ണൂര്‍: പെരിയ ഇരട്ടക്കൊലകേസിലെ മുഖ്യപ്രതിക്ക് ആയുര്‍വേദ സുഖ ചികിത്സ. ചട്ടം ലംഘിച്ച സംഭവത്തില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിനോട് നേരിട്ട് ഹാജരായി വിശദീകരണം നല്കാന് സിബിഐ കോടതി നിര്‍ദ്ദേശം നല്കി. ജയില്‍ സൂപ്രണ്ട് നാളെ ഹാജരാവണം.
പെരിയ കേസിലെ ഒന്നാം പ്രതിയും സിപിഎം നേതാവുമായ പീതാംബരനെയാണ് സിബിഐ കോടതിയുടെ അനുമതി ഇല്ലാതെ സെന്‍ട്രല്‍ ജയില്‍ മെഡിക്കല്‍ ബോര്‍ഡ് 40 ദിവസത്തെ സുഖ ചികിത്സക്ക് നിര്‍ദ്ദേശിച്ചത്. നിലവില്‍ കണ്ണൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സയിലാണ് എ പീതാംബരന്.
24-ാം തീയതി സിബിഐ കോടതിയുടെ അനുമതി ഇല്ലാതെ ജയില്‍ സൂപ്രണ്ട് സ്വന്തം നിലയ്ക്ക് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കുകയായിരുന്നു. ഈ മെഡിക്കല്‍ ബോര്‍ഡിന്റെ നിര്‍ദ്ദേശത്തെതുടര്‍ന്ന് 40 ദിവസം ആശുപത്രിയില്‍ കിടത്തി ചികിത്സ നല്കാന് തീരുമാനിക്കുകയായിരുന്നു.