പെരിയ ഇരട്ടക്കൊല കേസ്; പ്രതികളെ വിയ്യൂര്‍ ജയിലിലേക്ക് മാറ്റാന്‍ ഉത്തരവ്

Jaihind Webdesk
Tuesday, November 22, 2022

കൊച്ചി: പെരിയ ഇരട്ടക്കൊല കേസ് പ്രതികളായ സി.പി.എം പ്രവർത്തകരെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും വിയ്യൂര്‍ ജയിലിലേക്ക് മാറ്റാന്‍ സി.ബി.ഐ കോടതി ഉത്തരവ്. കണ്ണൂര്‍ ജയില്‍ സൂപ്രണ്ടിന്‍റെ  അപേക്ഷ കൊച്ചി സിബിഐ കോടതി അംഗീകരിച്ചു. കേസിലെ ഒന്നാംപ്രതിയായ  എ.പീതാംബരന്‍റെ ചികിത്സക്കായി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കണമെന്നും കോടതി നിർദ്ദേശിച്ചു.

അതേ സമയം കോടതി അനുമതി ഇല്ലാതെ പീതാംബരന് ആയുർവേദ ചികിത്സ നൽകിയ സംഭവത്തിൽ കണ്ണൂർ ജയിൽ സൂപ്രണ്ട് കോടതിയിൽ മാപ്പ് എഴുതി നൽകി. സൂപ്രണ്ടിന് വേണ്ടി ജോയിൻ്റ് സൂപ്രണ്ട് നസീമാണ് മാപ്പ് ചോദിച്ചത്.