
പേരാമ്പ്ര പൊലീസ് മര്‍ദനത്തില്‍ കോടതിയെ സമീപിക്കാന്‍ ഷാഫി പറമ്പില്‍ എംപി. പേരാമ്പ്ര സംഘര്‍ഷത്തില്‍ തന്നെ മര്‍ദിച്ചത് വടകര കണ്‍ട്രോള്‍ റൂം സിഐ അഭിലാഷ് ഡേവിഡ് ആണെന്നുള്‍പ്പെടെ വെളിപ്പെടുത്തല്‍ നടത്തിയിട്ടും ഡിജിപിക്ക് പരാതി നല്‍കിയിട്ടും നടപടി ഇല്ലാത്ത സാഹചര്യത്തിലാണ് ഷാഫി പറമ്പില്‍ എംപി കോടതിയെ സമിപിക്കുന്നത്. തുടര്‍ നടപടിയുമായി മുന്നോട്ട് പോകുമെന്ന് ഷാഫി പറമ്പില്‍ എം.പി അറിയിച്ചു.
പോലീസ് ഒത്താശയോടെ സിപിഎം ആക്രമണമാണ് പേരാമ്പ്രയില്‍ നടന്നത്. ആഴ്ചകള്‍ പിന്നിട്ടിട്ടും വ്യക്തമായ തെളിവുകള്‍ നിരത്തിയിട്ടും ആക്രമിച്ച പോലീസുകാര്‍ക്കെതിരെ യാതൊരു നടപടിയുമില്ല. ഒരു ജനപ്രതിനിധി ആയിട്ടു പോലും സര്‍ക്കാരില്‍ നിന്നും പോലീസില്‍ നിന്നും നീതി ലഭിക്കാത്ത സാഹചര്യത്തില്‍ സാധാരണ ജനങ്ങളുടെ കാര്യം പറയേണ്ടതില്ല. രണ്ടാം പിണറായി സര്‍ക്കാരും വന്‍ പരാജയമെന്ന് വ്യക്തമാകുകയാണ്.