V P Dulkifil| പേരാമ്പ്ര സംഘര്‍ഷം: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അറസ്റ്റില്‍ പ്രതിഷേധിച്ച സംസ്ഥാന ജനറല്‍ സെക്രട്ടറിയെ റിമാന്‍ഡ് ചെയ്തു

Jaihind News Bureau
Saturday, November 1, 2025

പേരാമ്പ്രയിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് യുഡിഎഫ് പ്രവര്‍ത്തകര്‍ക്കെതിരെ കള്ളക്കേസെടുത്ത് അറസ്റ്റ് ചെയ്യുന്നതിനെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും കോഴിക്കോട് ജില്ലാ പഞ്ചായത്തംഗവുമായ വി.പി ദുല്‍ഖിഫിലിനെ റിമാന്‍ഡ് ചെയ്തു. പതിനാല് ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്.

ഇന്ന് പുലര്‍ച്ചെ വീടുകളില്‍ കയറി അറസ്റ്റ് ചെയ്ത യുഡിഎഫ് പ്രവര്‍ത്തകരെ സന്ദര്‍ശിക്കാന്‍ പേരാമ്പ്ര പൊലീസ് സ്റ്റേഷനിലെത്തിയ ദുല്‍ഖിഫിലിനെ പൊലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തി എന്ന പേരിലാണ് അറസ്റ്റ് ചെയ്തത്. സ്റ്റേഷനില്‍ വെച്ച് ദുല്‍ഖിഫിലിനെ മര്‍ദ്ധിച്ച പൊലീസ് ഉദ്യോഗസ്ഥന്‍ തന്നെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കാന്‍ എത്തിയത് ചൂണ്ടി കാണിച്ചപ്പോള്‍ മജിസ്‌ട്രേറ്റ് പൊലീസിനെ ശകാരിക്കുകയും ചെയ്തു. റിമാന്‍ഡ് ചെയ്തതിനെ തുടര്‍ന്ന് ദുല്‍ഖിഫിലിനെ കൊയിലാണ്ടി സബ്ജയിലിലേക്ക് മാറ്റി.