ബിഹാറിലെ വോട്ടര്‍ അധികാര്‍ യാത്രയില്‍ രാഹുല്‍ ഗാന്ധിക്കൊപ്പം കാണാന്‍ കഴിയുന്ന ജനപങ്കാളിത്തം മോദി സര്‍ക്കാരിനെതിരായിട്ടുളള യുദ്ധം തന്നെയാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവര്‍ത്തനം മോദി ഗവണ്‍മെന്റിന് കുട പിടിക്കുന്നതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഡല്‍ഹിയില്‍ മുസ്ലീം ലീഗിന്റെ ആസ്ഥാന മന്ദിരം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓഗസ്റ്റ് 17 ന് സസാറാമില്‍ നിന്ന് ആരംഭിച്ച 1,300 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ‘വോട്ടര്‍ അധികാര്‍ യാത്ര’ എന്ന പ്രചാരണ മാര്‍ച്ച് 16 ദിവസത്തിനുള്ളില്‍ 20 ലധികം ജില്ലകളിലൂടെ കടന്നുപോകുകയും സെപ്റ്റംബര്‍ 1 ന് പട്‌നയില്‍ ഒരു റാലിയില്‍ അവസാനിക്കുകയും ചെയ്യും.