‘സമസ്ത മേഖലയിലും ജനജീവിതം ദുസഹമാക്കി’; മോദി സർക്കാരിനെതിരെ കുറ്റപത്രവുമായി കോണ്‍ഗ്രസ്

Jaihind Webdesk
Saturday, January 21, 2023

ന്യൂഡല്‍ഹി: നരേന്ദ്ര മോദി സർക്കാരിന് എതിരെ കുറ്റപത്രവുമായി കോണ്‍ഗ്രസ് എഐസിസി ജനറൽ സെക്രട്ടറിമാരായ കെ.സി വേണു ഗോപാൽ എംപി, ജയ്റാം രമേശ് എംപി എന്നിവരാണ് എഐസിസി ആ സ്ഥാനത്ത് കുറ്റപത്രം പുറത്തിറക്കിയത്. രാജ്യത്തെ സമസ്ത മേഖലയിലും കേന്ദ്ര സർക്കാർ ജനജീവിതം ദുസഹമാക്കിയതായി കുറ്റപത്രത്തിൽ പറയുന്നു. കോണ്‍ഗ്രസ് പ്രതിപക്ഷത്തിരിക്കുന്ന സംസ്ഥാനങ്ങളിൽ പിസിസി യുടെ നേതൃത്വത്തിൽ കുറ്റപത്രം പുറത്തിറക്കുമെന്ന് കെ.സി വേണുഗോപാൽ പറഞ്ഞു.

ഭാരത് ജോഡോ യാത്രയുടെ സന്ദേശം രാജ്യത്തെ എല്ലാ ഭവനങ്ങളിലും എത്തിക്കും. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ സമാപനം ജനുവരി 30 ന് ശ്രീനഗറിൽ നടക്കും. രാവിലെ ജമ്മു-കശ്മീർ പിസിസി ആസഥാനത്ത് രാഹുൽ ഗാന്ധി ദേശീയ പതാക ഉയർത്തും. അതിന് ശേഷമായിരിക്കും പൊതുസമ്മേളനമെന്നും കെ.സി വേണുഗോപാൽ അറിയിച്ചു. പ്രിയങ്കാ ഗാന്ധി നയിക്കുന്ന ഹാത് സെ ഹാത് ജോഡോ അഭിയാന്‍ 26 ന് ആരംഭിക്കും. ഇതിന്‍റെ ലോഗോ പ്രകാശനവും നേതാക്കള്‍ നിർവഹിച്ചു.