മഹാരാഷ്ട്രയിലെ പിംപല്‍ഗോണില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് റാലിയില്‍ നിന്ന് പ്രവര്‍ത്തകര്‍ കൂട്ടത്തോടെ ഇറങ്ങിപ്പോയി. മോദിയുടെ പ്രസംഗം 15 മിനിട്ടോളം നീണ്ടപ്പോഴായിരുന്നു സംഭവം. മോദി പ്രസംഗിച്ചുകൊണ്ടിരിക്ക തന്നെ പ്രവര്‍ത്തകര്‍ കൂട്ടത്തോടെ സദസില്‍ നിന്നും ഇറങ്ങിപ്പോയി. ഇതിന്റെ വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. മഹാരാഷ്ട്രയില്‍ മോദിയുടെ റാലിക്ക് ജനപങ്കാളിത്തം വളരെക്കുറവാണ്.
ബാലാകോട്ട് ആക്രമണവും സര്‍ജിക്കല്‍ സ്ട്രൈക്കും കേന്ദ്രസര്‍ക്കാരിന്റെ നേട്ടങ്ങളായി ഉയര്‍ത്തിക്കാട്ടിക്കൊണ്ടുള്ള മോദിയുടെ പ്രസംഗം പുരോഗമിക്കവേയായിരുന്നു പ്രവര്‍ത്തര്‍ കൂട്ടത്തോടെ സദവ് വിട്ടത്.
മോദി പ്രസംഗിച്ചുകൊണ്ടിരിക്കെ പ്രവര്‍ത്തകര്‍ സദസ് വിടുന്നതിന്റെ വീഡിയോ നിരവധി പേരാണ് ട്വിറ്ററില്‍ ഷെയര്‍ ചെയ്യുന്നത്. പ്രസംഗം മടുത്ത് ഇറങ്ങിപ്പോകുന്നവരായിരിക്കാമെന്ന് പറഞ്ഞും ചിലര്‍ പരിഹസിക്കുന്നുണ്ട്. വിരമിച്ച സൈനികര്‍ കൂടുതലായും പങ്കെടുത്ത റാലിയില്‍ ആയിരുന്നു മോദിയുടെ പരാമര്‍ശം. പാക് പ്രകോപനങ്ങള്‍ കേട്ട് ഭയക്കുന്ന നയം ഇന്ത്യ ഉപേക്ഷിച്ചെന്നും മോദി പറഞ്ഞിരുന്നു.
15 minutes into PM Modi’s speech people have started walking out of the venue in large numbers in Pimpalgaon.@IndianExpress pic.twitter.com/oS4DF8W5sV
— zeeshan shaikh (@zeeshansahafi) April 22, 2019