‘ഇത്തരം ജനവഞ്ചകന്മാരെ കേരളത്തിലെ ജനം തിരിച്ചറിയും, മറുപടി നല്‍കും’: എം.എം. ഹസന്‍

Jaihind Webdesk
Sunday, September 10, 2023

 

തിരുവനന്തപുരം: സോളാർ കേസിലെ സത്യാവസ്ഥ മുമ്പ് പുറത്തുവന്നതാണെന്ന് യുഡിഎഫ് കൺവീനർ എം.എം. ഹസൻ. ഗണേഷ് കുമാറിനെപ്പോലുള്ള ചതിയന്മാർ വഹിച്ച പങ്ക് മുമ്പ് പുറത്തുവന്നിട്ടുള്ളതാണ്. ഗണേഷ് കുമാറിനെതിരെ വന്ന ആരോപണങ്ങളിൽ ഇടതുപക്ഷം വേട്ടയാടിയപ്പോൾ അദ്ദേഹത്തെ സംരക്ഷിച്ചത് ഉമ്മൻ ചാണ്ടിയാണ്. കേരളത്തിലെ ജനങ്ങൾ ഇത്തരത്തിൽ ഗൂഢാലോചന നടത്തിയ ജനവഞ്ചകന്മാരെ തിരിച്ചറിയും. അവർക്ക് മറുപടി നൽകുമെന്നും എം.എം. ഹസൻ ജയ്ഹിന്ദ് ന്യൂസിനോട് പറഞ്ഞു.