ഡൽഹിയിലെ കൊവിഡ് പ്രതിരോധം പൂർണ്ണ പരാജയം; പരിശോധനകൾ പോലും നടക്കുന്നില്ല : വിമർശനവുമായി കോണ്‍ഗ്രസ്

Jaihind News Bureau
Thursday, June 11, 2020

ഡൽഹിയിലെ കൊവിഡ് പ്രതിരോധം പൂർണ്ണ പരാജയം എന്ന് കോണ്‍ഗ്രസ്. കേന്ദ്ര സംസ്ഥാന സർക്കാർ പറയുന്നത് അല്ല യാഥാർഥ്യം. ആളുകൾ ദുരിതം അനുഭവിക്കുകയാണ്. കെജ്‌രിവാൾ പ്രസ്‌താവനകളിൽ മാത്രമാണ് ആത്മാർഥത കാണിക്കുന്നത്. ഡൽഹിയിൽ പരിശോധനകൾ പോലും നടക്കുന്നില്ല എന്നും കോണ്‍ഗ്രസ് ആരോപിച്ചു.

രാജ്യ തലസ്ഥാനത്തെ കൊവിഡ് പ്രതിരോധം വൻ പരാജയം എന്ന് കോണ്‍ഗ്രസ് ആരോപിച്ചു. കേജ്‌രിവാള്‍ സർക്കാരും കേന്ദ്ര സർക്കാരും യാതൊരു പ്രതിരോധ പ്രവർത്തനവും നടത്തുന്നില്ല. രോഗികളുടെ എണ്ണം അനുദിനം കുതിച്ചുയറുകയാണ്. ആളുകൾ വലിയ ദുരിതം അനുഭവിക്കുന്നു. എന്നാൽ സർക്കാർ യാഥാർഥ്യം പറയുന്നില്ല.

രോഗികൾക്ക് ആവശ്യമായ കിടക്കകൾ പോലും ഡൽഹിയിൽ ആശുപത്രികളിൽ ഇല്ല. അരവിന്ദ് കെജ്‌രിവാൾ പ്രസ്താവനകളിൽ മാത്രമാണ് ആശങ്ക പ്രകടിപ്പിക്കുന്നത്. എന്നാൽ ആശങ്കകളിൽ നടപടി കൈക്കൊള്ളാൻ സർക്കാർ ഇതുവരെ തയാറായിട്ടില്ല.

ജൂൺ 8 ന് 100 ടെസ്റ്റുകൾക്ക് നടത്തി 27 പോസിറ്റീവ് കേസുകൾ കണ്ടെത്തി. ഇത്രയധികം കേസുകൾ ലഭിച്ചിട്ടും എന്തുകൊണ്ടാണ് സർക്കാർ പരിശോധന കുറയ്ക്കുന്നത് എന്ന് കോണ്‍ഗ്രസ് ചോദിച്ചു.

ലോക ആരോഗ്യ സംഘടനയുടെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, മരിച്ചവരുടെ സാമ്പിളുകൾ പരിശോധിക്കേണ്ടത് ആവശ്യമാണ്. അതുവഴി അവരുടെ സമ്പർക്കം കണ്ടെത്താനാകും. എന്നാൽ ഇവിടെ ജീവിച്ചിരിക്കുന്നവരുടെ സമ്പർക്ക പട്ടിക മാത്രമേ പരിശോധന നടക്കുന്നുള്ളൂ എന്നും കോണ്‍ഗ്രസ് ആരോപിച്ചു.

https://www.facebook.com/JaihindNewsChannel/videos/1243220512690645/?t=2