
പിണറായി സര്‍ക്കാരിനെ ജനങ്ങള്‍ വെറുത്തെന്നും കേരളത്തില്‍ ദാരിദ്ര്യമില്ലെന്ന് പ്രഖ്യാപനം നടത്തിയിട്ട് സഹായ പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്നില്ലെന്നും കെ പി സി സി അദ്ധ്യക്ഷന്‍ സണ്ണി ജോസഫ് എംഎല്‍എ പറഞ്ഞു. യുഡിഎഫ് അധികാരത്തിലെത്തുമ്പോള്‍ ഇടുക്കിയിലെ ഭൂവിഷയങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുമെന്നും അദ്ദേഹം പറഞ്ഞു. ഇടുക്കി കുമളിയില്‍ കോണ്‍ഗ്രസ് ബ്ലോക്ക് കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ദിവസമാണ് കേരളം അതിദാരിദ്ര്യമുക്തമെന്ന പൊള്ളയായ പ്രഖ്യാപനം സര്‍ക്കാര്‍ നടത്തിയത്. സിനിമ, രാഷ്ട്രീയ, സാംസ്‌കാരിക മേഖലകളില്‍ നിന്നും നിരവധി വ്യക്തികളെ ക്ഷണിച്ചു കൊണ്ട് പൊതു സമ്മേളനം നടത്തിയായിരുന്നു പ്രഖ്യാപനം. പാവങ്ങള്‍ക്കു വീട് പണിയുന്നതിനുള്ള ഫണ്ട് വകമാറ്റിയാണ് സമ്മേളനം കൊഴിപ്പിച്ചത്. വലിയ വിമര്‍ശനമാണ് സര്‍ക്കാര്‍ ഇതില്‍ നേരിട്ടത്. കേരളത്തില്‍ ലക്ഷക്കണക്കിന് ജനങ്ങള്‍ ഇപ്പോഴും ദാരിദ്ര്യത്തിന്റെ പടുകുഴിയില്‍ കഴിയുമ്പോഴും ഇത്തരം പൊള്ളയായ വാദങ്ങള്‍ നിരത്തുന്ന സര്‍ക്കാരിനെ സമ്മതിക്കണം.