മലപ്പുറം മൊറയൂരില്‍ കോണ്‍ഗ്രസിലേക്കെത്തി വിവിധ പാർട്ടികളില്‍ നിന്നുള്ളവർ; 13 പേർ അംഗത്വം സ്വീകരിച്ചു

 

മലപ്പുറം: ജനങ്ങള്‍ക്ക് ജീവിക്കാനാവാത്ത സാഹചര്യം സൃഷ്ടിച്ചാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഭരിക്കുന്നതെന്ന് കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം എ.പി. അനിൽകുമാർ എംഎൽഎ. മൊറയൂർ മണ്ഡലത്തിൽ വ്യത്യസ്ത രാഷ്ട്രീയ പാർട്ടികളിൽ നിന്നും രാജിവെച്ച് കോൺഗ്രസിലേക്ക് എത്തിയവരെ സ്വീകരിച്ചുകൊണ്ട് നടത്തിയ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വ്യത്യസ്ത പാർട്ടികളിൽ നിന്നെത്തിയ 13 പേർ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടി അംഗത്വം സ്വീകരിച്ചു. മൊറയൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്‍റ് അജ്മൽ ആനത്താൻ അധ്യക്ഷത വഹിച്ചു. ഷാഹുൽ ഹമീദ് പുല്ലൻ, ജാഫർ അലി സി.കെ., മുസ്തഫ പി.കെ., അഹമ്മദ് കുട്ടി കുനൂക്കര, ശരീഫ പാറയിൽ, വിജിത പാറക്കാട്ട്തൊടി, ഉഷ വെളുത്തോടത്ത്, റൂഹുൽ ഹഫ്സ കണ്ടംപാട്ട്, രമണി കക്കാടമ്മൽ, കദീജ പനോളി, സാജിത കറളിക്കാടൻ, മുംതാസ് വി.പി., ബുഷ്റ പി. തുടങ്ങിയവരാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ മെമ്പർഷിപ്പ് ഏറ്റുവാങ്ങിയത്. ആനത്താൻ അബൂബക്കർ ഹാജി, മാളിയേക്കൽ കുഞ്ഞു, ടി.പി. സലീം മാസ്റ്റർ, പി.കെ. വിശ്വനാഥൻ, കെ.കെ. മുഹമ്മദ് റാഫി, തുടങ്ങിയവർ സ്വീകരണ ചടങ്ങിൽ പങ്കെടുത്തു.

Comments (0)
Add Comment