സിപിഎം കോടികള്‍ മുടക്കി പിആർ വർക്ക് ചെയ്യുന്നു ; അന്തിമ ഫലം തീരുമാനിക്കുന്നത് ജനങ്ങള്‍ : വിഎം സുധീരന്‍

Wednesday, March 31, 2021

VM-Sudheeran-Nov30

തിരുവനന്തപുരം : തെരഞ്ഞെടുപ്പിന്‍റെ അന്തിമ ഫലം തീരുമാനിക്കുന്നത് സർവേ ഏജന്‍സികളല്ല  ജനങ്ങളാണെന്ന് കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍. സിപിഎം ധാരാളിത്തം കാണിക്കാനായി കോടികള്‍ മുടക്കി പിആര്‍ വര്‍ക്ക് ചെയ്യുകയാണ്.

കേരളം കണ്ടതില്‍ വെച്ച് ഏറ്റവും പരാജയപ്പെട്ട മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. കസ്റ്റഡി കൊലപാതകത്തിന്‍റെ നാടാക്കി കേരളത്തെ മാറ്റി. യുഡിഎഫ് കേരളത്തെ സമൃദ്ധിയിലേക്ക് നയിക്കുമെന്നും സുധീരന്‍ പറഞ്ഞു. ഇനി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കില്ലെന്നും സംഘടനാ രംഗത്ത് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.