വിലക്കയറ്റത്തിൽ വലഞ്ഞ് ജനം; സപ്ലൈകോയിൽ സബ്സിഡി സാധനങ്ങൾ കിട്ടാനില്ല

Jaihind Webdesk
Saturday, June 22, 2024

 

തിരുവനന്തപുരം: വിലക്കയറ്റത്തിൽ ജനം നട്ടം തിരിയുമ്പാൾ സാധാരണക്കാർക്ക് സപ്ലൈകോയിലും ആശ്വാസമില്ല. പഞ്ചസാരയടക്കം സബ്സിഡി സാധനങ്ങൾ മാസങ്ങളായി കിട്ടാനില്ലാത്ത സ്ഥിതിയാണ്. പരാതികൾ രൂക്ഷമാകുന്നതിനിടയിലും സപ്ലൈകോയുടെ അമ്പതാം വാർഷികം ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് സർക്കാർ. തുടരുന്ന വിലക്കയറ്റത്തിനിടെ സാധാരണക്കാരന് ആശ്രയമാകേണ്ട സപ്ലൈകോയിലും വിലയുടെ കാര്യത്തിൽ രക്ഷയില്ലെന്നതാണ് നിലവിലെ സ്ഥിതി.

പഞ്ചസാരയുൾപ്പെടെ സബ്‌സിഡി സാധനങ്ങൾ പലതും മാസങ്ങളായി ഔട്ട്ലെറ്റിൽ വന്നിട്ട്. സബ്‌സിഡി ഇല്ലാത്ത സാധനങ്ങൾക്ക് ഇവിടെ വിലക്കുറവുമില്ല. 11 കോടി രൂപ കച്ചവടം ഉണ്ടായിരുന്ന സപ്ലൈകോയുടെ വിറ്റുവരവ് ഇപ്പോൾ മൂന്ന് കോടിയിലേക്കും രണ്ടു കോടിയിലേക്കും താഴ്ന്നതായി ഭക്ഷ്യ സിവിൽ സ്പ്ലൈസ് മന്ത്രി ജി. ആർ. അനിൽ  തിരുവനന്തപുരത്ത് പറഞ്ഞു.