ആള്‍വാര്‍ സംഭവം : പെഹ്ലു ഖാന്‍റെ പേര് കുറ്റപത്രത്തിലില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്

ആള്‍വാരില്‍ ഗോരക്ഷകരുടെ ആക്രമണത്തെ തുടര്‍ന്ന് കൊല്ലപ്പെട്ട പെഹ്ലു ഖാന്‍റെ പേര് പോലീസിന്‍റെ കുറ്റപത്രത്തിലില്ലെന്ന് വ്യക്തമാക്കി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കെതിരെ ശക്തമായ നിലപാടെടുക്കുന്ന സമീപനമാണ് കോണ്‍ഗ്രസിന്‍റേതെന്നും അദ്ദേഹം പറഞ്ഞു.

കേസിന്‍റെ അന്വേഷണം നടത്തിയത് മുൻ സർക്കാർ ആണെന്നും അതിന്‍റെ തുടർനടപടിയാണ് ഉണ്ടായതെന്നും മുഖ്യമന്ത്രി അശോക് ഗെലോട്ട് പറഞ്ഞു. പെഹ്‌ലു ഖാനും കേസിൽ പ്രതിയാണെന്ന വാർത്തകൾ വന്നതിനെ തുടർന്ന് ഇക്കാര്യം അന്വേഷിക്കുമെന്ന് ഗെഹ്ലോട്ട് വ്യക്തമാക്കിയിരുന്നു.

ജയ്പൂരിലെ കന്നുകാലിച്ചന്തയിൽ നിന്നു സ്വന്തം ഫാമിലേക്കു പശുവിനെ വാങ്ങി പോകുകയായിരുന്ന പെഹ്‍ലു ഖാനെയും മക്കളെയും 2017 ഏപ്രിൽ ഒന്നിനാണ് ആള്‍വാരിൽ ഒരു സംഘം ഗോരക്ഷകർ ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് പെഹ്ലു ഖാൻ ഏപ്രില്‍ 3ന് മരിച്ചു. സംഭവത്തെ തുടർന്നു ഗോരക്ഷകരായ 8 പേർക്കെതിരെയും കാലിക്കടത്തിന് പെഹ്‍ലു ഖാനും മക്കളായ ഇർഷാദ്, ആരിഫ്, ട്രക്ക് ഡ്രൈവർ മുഹമ്മദ് എന്നിവർക്കെതിരെയും കേസ് എടുത്തിരുന്നു. ഗോരക്ഷകരെ സംരക്ഷിക്കുന്ന സമീപനമായിരുന്നു ബി.ജെ.പി നേതൃത്വത്തിലുള്ള മുന്‍ സര്‍ക്കാര്‍ സ്വീകരിച്ചിരുന്നത്.

Ashok Gehlotalwar
Comments (0)
Add Comment