പെഗാസസ് ഇന്ന് സുപ്രീംകോടതിയില്‍ ; കേന്ദ്രം നിലപാട് വ്യക്തമാക്കും

Jaihind Webdesk
Monday, September 13, 2021

ന്യൂഡല്‍ഹി : പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിഷയം സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചാര സോഫ്റ്റ്വെയര്‍ ഉപയോഗിച്ചോ എന്നതില്‍ കേന്ദ്രസര്‍ക്കാര്‍ ഇതുവരെ മറുപടി സമര്‍പ്പിച്ചിട്ടില്ല. അധിക സത്യവാങ്മൂലം സമര്‍പ്പിക്കുമോയെന്ന കാര്യത്തില്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഇന്ന് കോടതിയെ നിലപാട് അറിയിച്ചേക്കും.

ഫോണ്‍ ചോര്‍ത്തലില്‍ ചീഫ് ജസ്റ്റിസ് എന്‍.വി. രമണ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. പെഗാസസ് വെളിപ്പെടുത്തിലില്‍ വിദഗ്ധ സമിതി രൂപീകരിക്കാമെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. എന്നാല്‍ ഇത് കോടതി അംഗീകരിച്ചിട്ടില്ല. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ സത്യവാങ്മൂലം കൂടി പരിശോധിച്ചാകും സമഗ്ര ഉത്തരവില്‍ തീരുമാനം.