ന്യൂഡല്‍ഹി : പെഗാസസ് വഴി ഫോൺ ചോർത്തിയെന്ന് സംശയിക്കുന്നവർക്ക് പരാതിപ്പെടാം. ഫോണ്‍ ചോര്‍ത്തലിന് വിധേയരായവരോട് വിവരങ്ങൾ തേടി സുപ്രീം കോടതി നിയോഗിച്ച വിദഗ്ധ സമിതി. ഇതുസംബന്ധിച്ച പൊതു അറിയിപ്പ് ജസ്റ്റിസ് ആര്‍വി രവീന്ദ്രന്‍റെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതി പുറത്തിറക്കി.
സുപ്രീം കോടതി നിയോഗിച്ച കമ്മിറ്റിയുടെ മുമ്പാകെ ഏഴാം തീയതിക്ക് മുമ്പ് പരാതി നൽകണം. [email protected] എന്ന ഇ-മെയിൽ വിലാസത്തിലാണ് വിവരങ്ങൾ അറിയിക്കേണ്ടത്. വിവരങ്ങൾ പരിശോധിച്ച ശേഷം ചോര്‍ത്തലിന് വിധേമായ ഫോണുകളും ആവശ്യമെങ്കിൽ സമിതി ആവശ്യപ്പെട്ടേക്കും.
നേരത്തെ ഇത് ഡാറ്റ ചോർന്നുവെന്ന് സംശയിക്കപ്പെടുന്ന ചിലർക്ക് മാത്രമാണ് ഇത്തരത്തിൽ പരാതി നൽകാൻ അവസരമുണ്ടായിരുന്നത്. രാഹുൽ ഗാന്ധി തുടങ്ങി നിരവധി നേതാക്കളും മാധ്യമപ്രവർത്തകരും ഉള്‍പ്പെടെയുള്ളവർ പെഗാസസ് വഴി ഡാറ്റ ചോർത്തലിന് വിധേയമാക്കപ്പെട്ടവരുടെ പട്ടികയിലുണ്ട്.