സ്വിഫ്റ്റ് ബസ് ഇടിച്ച് കാല്‍നട യാത്രക്കാരന് ഗുരുതര പരിക്ക്; കാലിലൂടെ കയറിയിറങ്ങി

Thursday, September 29, 2022

തൃശൂർ: കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ഇടിച്ച് കാല്‍നട യാത്രക്കാരന് ഗുരുതര പരിക്ക്. തൃശൂർ കെഎസ്ആർടിസി സ്റ്റാൻഡിന് സമീപത്ത് വെച്ച് പുലർച്ചെയാണ് അപകടമുണ്ടായത്.  സ്വിഫ്റ്റ് ബസ് കാൽനടയാത്രക്കാരന്‍റെ കാലിലൂടെ കയറിയിറങ്ങുകയായിരുന്നു.

പരിക്കേറ്റ തമിഴ്നാട് സ്വദേശി ശെൽവനെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ ഒരു കാൽ പൂർണ്ണമായും തകർന്ന നിലയിലാണ്.