മുന്‍ കെപിസിസി പ്രസിഡന്റും കേരളത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന സി വി പത്മരാജന്റെ വിയോഗത്തില്‍ കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് പി സി വിഷ്ണുനാഥ് എംഎല്‍എ അനുശോചിച്ചു. രാഷ്ട്രീയസൗമ്യതയുടെ ആള്‍രൂപവും പിന്‍തലമുറയ്ക്ക് മാര്‍ഗദര്‍ശിയുമായിരുന്ന ആദര്‍ശ ശുദ്ധിയുള്ള ഒരു തലമുറയുടെ കണ്ണിയായ പത്മരാജന്‍ വക്കീലിന് ആദരവോടെ വിടയെന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.
പി സി വിഷ്ണുനാഥ് എംഎല്‍എയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
കോണ്‍ഗ്രസ് തറവാട്ടിലെ കാരണവര്‍ പത്മരാജന്‍ വക്കീല്‍ യാത്രയായി…
രാഷ്ട്രീയസൗമ്യതയുടെ ആള്‍രൂപവും ഞങ്ങളടക്കമുള്ള പിന്‍തലമുറയ്ക്ക് മാര്‍ഗദര്‍ശിയുമായിരുന്നു പത്മരാജന്‍ വക്കീല്‍’
കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവന്‍ കോണ്‍ഗ്രസിന് സമ്മാനിച്ചത് അദ്ദേഹം കെപിസിസി പ്രസിഡന്റായ കാലത്താണ്. 1982 ല്‍ ചാത്തന്നൂരില്‍ നിന്ന് ആദ്യമായി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ മന്ത്രിയാകാനും നാടിന്റെ വികസന മുന്നേറ്റത്തില്‍ കയ്യൊപ്പ് പതിപ്പിക്കാനും അദ്ദേഹത്തിന് സാധിച്ചു.
മന്ത്രിസ്ഥാനം രാജിവച്ചാണ് 83 ല്‍ കെപിസിസി അധ്യക്ഷനായത്. മിച്ച ബജറ്റ് അവതരിപ്പിച്ച ധനമന്ത്രിയെന്ന നിലയിലും ചരിത്രത്തില്‍ അദ്ദേഹം ഇടം നേടി.
ആദര്‍ശ ശുദ്ധിയുള്ള ഒരു തലമുറയുടെ കണ്ണിയായിരുന്നു പത്മരാജന്‍ വക്കീല്‍; പ്രിയ നേതാവിന് ആദരവോടെ വിട