പ്രതിപക്ഷ എംഎല്‍എമാരുടെ വികസന പദ്ധതികള്‍ക്ക് സര്‍ക്കാര്‍ തടയിടല്‍; പി സി വിഷ്ണുനാഥിന്‍റെ വികസന ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിക്കാനിരിക്കുന്ന പൊലീസ് സ്റ്റേഷന്റെ ശിലാ സ്ഥാപനം മാറ്റി വെച്ചു

Jaihind News Bureau
Friday, February 20, 2026

 

കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, പ്രതിപക്ഷ എംഎല്‍എമാരുടെ മണ്ഡലങ്ങളിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ ബോധപൂര്‍വ്വം തടയിടുന്നതായി പരാതി. പി.സി. വിഷ്ണുനാഥ് എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 2 കോടി രൂപ ചെലവഴിച്ച് നിര്‍മ്മിക്കുന്ന കണ്ണനല്ലൂര്‍ പോലീസ് സ്റ്റേഷന്‍ കെട്ടിടത്തിന്റെ ശിലാസ്ഥാപനം അവസാന നിമിഷം മാറ്റിവെച്ചതാണ് പുതിയ വിവാദത്തിന് തിരി കൊളുത്തിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം നടക്കേണ്ടിയിരുന്ന ചടങ്ങില്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായ ശേഷമാണ് അധികൃതര്‍ പിന്മാറിയത്. ചടങ്ങ് മാറ്റിവെക്കാന്‍ ഭരണകൂടം നിരത്തിയതാകട്ടെ തികച്ചും വിചിത്രമായ വാദങ്ങളാണ്. പ്രതിപക്ഷ എംഎല്‍എയുടെ നേതൃത്വത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് തടയാനുള്ള രാഷ്ട്രീയ നീക്കമാണ് നടക്കുന്നത്. ശിലാസ്ഥാപനം മാറ്റിവെച്ചതിന് പുറമെ, പോലീസ് സ്റ്റേഷന്‍ വളപ്പില്‍ ചടങ്ങിനായി പന്തലിട്ടതിന് പോലീസ് കേസെടുത്തിരിക്കുകയാണ്.