റോജി എം ജോണിനെ എഐസിസി സെക്രട്ടറിയായി നിയമിച്ചു; പി.സി വിഷ്ണുനാഥിനൊപ്പം കർണാടകയുടെ ചുമതല

Jaihind Webdesk
Saturday, July 9, 2022

ന്യൂഡല്‍ഹി: റോജി എം ജോണ്‍ എംഎല്‍എയെ എഐസിസി സെക്രട്ടറിയായി നിയമിച്ചു. പി.സി വിഷ്ണുനാഥ് എംഎല്‍എയ്ക്കൊപ്പം കർണാടകയുടെ ചുമതലയാണ് റോജിക്കുള്ളത്. അഞ്ച് പേരുടെ പട്ടികയാണ് എഐസിസി പ്രസിദ്ധീകരിച്ചത്. പി.സി വിഷ്ണുനാഥിനും റോജി എം ജോണിനും പുറമെ ഡി. ശ്രീധർ ബാബു, മയൂര എസ് ജയകുമാർ, അഭിഷേക് ദത്ത് എന്നിവരെയും എഐസിസി സെക്രട്ടറിമാരായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി നിയമിച്ചു. സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എംപി വാര്‍ത്താക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.