പി.​സി. ജോ​ര്‍​ജ് എം​എ​ല്‍​എ​യു​ടെ വീ​ടി​നു നേ​രെ അ​ക്ര​മ​ണം

Jaihind Webdesk
Thursday, May 23, 2019

കോട്ടയം ഈ​രാ​റ്റു​പേ​ട്ടയിലെ പി.​സി. ജോ​ര്‍​ജ് എം​എ​ല്‍​എ​യു​ടെ വീ​ടി​നു നേ​രെ അ​ക്ര​മ​ണം. ഇന്ന് രാ​ത്രി ഏഴരയോടെയാണ് അ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. സോ​ഷ്യ​ല്‍ മീ​ഡി​യാ​യി​ല്‍ പ്ര​ച​രി​ച്ച എം​എ​ല്‍​എ​യു​ടെ ശ​ബ്ദ​രേ​ഖ​യി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌ ഈ​രാ​റ്റു​പേ​ട്ട​യി​ലെ ഒ​രു വി​ഭാ​ഗം ആ​ളു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ചേ​ന്നാ​ടു ക​വ​ല​യി​ലു​ള്ള എം​എ​ല്‍​എ​യു​ടെ വീ​ട്ടി​ലേ​ക്ക് മാ​ര്‍​ച്ച്‌ ന​ട​ത്തി​യി​രു​ന്നു.

മാ​ര്‍​ച്ചി​നി​ട​യി​ലാ​ണ് അ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. വീ​ടി​ന്‍റെ പ​ഠി​പ്പു​ര​യു​ടെ ഓ​ടു​ക​ള്‍ എ​റി​ഞ്ഞു ത​ക​ര്‍​ത്തു. വീ​ടി​നു നേ​രെ​യും ക​ല്ലേ​റു​ണ്ടാ​യി. ഈ ​സ​മ​യം പി.​സി. ജോ​ര്‍​ജ് വീ​ട്ടി​ല്‍ ഇ​ല്ലാ​യി​രു​ന്നു. കു​ടും​ബാ​ഗം​ങ്ങ​ള്‍ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നു. ഈ​രാ​റ്റു​പേ​ട്ട പോ​ലീ​സ് വീ​ടി​നു കാ​വ​ല്‍ ഏ​ര്‍​പ്പെ​ടു​ത്തി.