തൊടുപുഴയില്‍ എച്ച് ആര്‍ ഡി എസ് സംഘടിപ്പിച്ച പരിപാടിയില്‍ മതവിദ്വേഷ പ്രസംഗം നടത്തിയെന്ന ഹര്‍ജിയില്‍ പോലീസിന് നോട്ടീസ് അയയ്ക്കാന്‍ കോടതി ഉത്തരവിട്ടു. പരിപാടിയുടെ സംഘാടകനായ എച്ച് ആര്‍ ഡി എസ് സെക്രട്ടറി അജി കൃഷ്ണനും പി സി ജോര്‍ജിനും എതിരേ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ പോലീസ് നടപടി ഉണ്ടാകുന്നില്ലെന്ന് ഹര്‍ജിക്കാരന്‍ ആരോപിക്കുന്നു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് ടി അനീഷാണ് കോടതിയെ സമീപിച്ചത്
തൊടുപുഴ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. പരാതിയില്‍ മേല്‍ പോലീസിനോട് റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി ആവശ്യപ്പെട്ടു. കേസ് ജൂലൈ 16 ലേക്കാണ് പോസ്‌റ് ചെയ്തിരിക്കുന്നത്.