‘വർഗീയത പറയുന്നത് ആരായാലും ഒറ്റപ്പെടുത്തണം’; പി.സി ജോർജ് മാപ്പ് പറയണമെന്ന് പാളയം ഇമാം

Jaihind Webdesk
Tuesday, May 3, 2022

 

തിരുവനന്തപുരം : വിദ്വേഷ പ്രസംഗം നടത്തിയ പി.സി ജോർജ് മാപ്പ് പറയണമെന്ന് പാളയം ഇമാം വി.പി സുഹൈബ് മൗലവി. വർഗീയത പറയുന്നത് ആരായാലും ഒറ്റപ്പെടുത്തണം. വിദ്വേഷ പ്രസംഗം നടത്തുമ്പോൾ കയ്യടിക്കരുത്. ഈ പരിപ്പ് ഇവിടെ വേവില്ലെന്ന് പറയണം. അദ്വൈതാശ്രമത്തിലും ഈദ് ഗാഹ് നടക്കുന്നുണ്ടെന്നും അതാണ് നാടിന്‍റെ പാരമ്പര്യമെന്നും ഇമാം പറഞ്ഞു. ആറ്റുകാൽ പൊങ്കാല കഴിഞ്ഞ് ഭക്തർ പാളയം പള്ളിമുറ്റത്താണ് വിശ്രമിക്കുന്നതന്നും അദ്ദേഹം കൂട്ടിച്ചേർത്തു.