പി.സി ജോർജിന് ഉപാധികളോടെ ജാമ്യം; വിദ്വേഷ പ്രസംഗം നടത്തരുതെന്ന് ഹൈക്കോടതി

Jaihind Webdesk
Friday, May 27, 2022

തിരുവനന്തപുരം: വിദ്വേഷ പ്രസംഗ കേസില്‍ പി.സി ജോര്‍ജിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ്  ജാമ്യം അനുവദിച്ചിരിക്കുന്നത്.

വിദ്വേഷ പ്രസംഗം നടത്തരുത്, അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം തുടങ്ങിയ ഉപാധിയോടെയാണ് ജാമ്യം. തുടർച്ചയായി കസ്റ്റഡിയിൽ പാർപ്പിക്കേണ്ട സാഹചര്യമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. വെണ്ണല മതവിദ്വേഷ പ്രസംഗ കേസിൽ പി.സി ജോർജിന് മുൻകൂർ ജാമ്യവും കോടതി അനുവദിച്ചു.