മഞ്ചേശ്വരം എം.എൽ.എ പി.ബി അബ്ദുൾ റസാഖ് അന്തരിച്ചു

Jaihind Webdesk
Saturday, October 20, 2018

മഞ്ചേശ്വരം എം.എൽ.എ പി.ബി അബ്ദുൾ റസാഖ് (63) അന്തരിച്ചു. ഇന്ന് പുലർച്ചയോടെ കാസർകോട്ടെ സ്വകാര്യ ആസുപത്രിയിലായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.

മുസ്ലീം ലീഗ് ദേശീയ എക്സിക്യുട്ടീവ് അംഗമാണ്. 2011 മുതൽ മഞ്ചേശ്വത്തെ പ്രതിനിധീകരിക്കുന്ന അബ്ദുൾ റസാഖ് ചെങ്കള പഞ്ചായത്ത് പ്രസിഡന്‍റായും കാസർകോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായും പ്രവർത്തിച്ചിട്ടുണ്ട്.

2016-ൽ കെ.സുരേന്ദ്രനോട് 89 വോട്ടിന്‍റെ ഭൂരിപക്ഷം നേടിയാണ് അബ്ദുൾ റസാഖ് വീണ്ടും നിയമസഭയിലെത്തിയത്.