കെ റെയില്‍ പദ്ധതി നടപ്പിലാക്കാന്‍ കോണ്‍ഗ്രസ് അനുവദിക്കില്ല : പഴകുളം മധു

Jaihind Webdesk
Friday, January 7, 2022

അഴിമതി നടത്താനും പിണറായി വിജയന് പണം വാരി കൂട്ടാനും മാത്രം ലക്ഷ്യമിട്ടുള്ളതാണ് ഒരു ലക്ഷം കോടി രൂപ മുടക്കിയുള്ള കെ റെയില്‍ പദ്ധതിയെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി പഴകുളം മധു. കേരളത്തില്‍ പിറന്ന്‌വീഴാന്‍ പോകുന്ന കുഞ്ഞുങ്ങളെ പോലും കടക്കെണിയിലാക്കുന്നതും പരിസ്ഥിതി തകര്‍ക്കുന്നതുമായ കെ റെയില്‍ പദ്ധതി നടപ്പാക്കാന്‍ കോണ്‍ഗ്രസ് അനുവദിക്കുകയില്ല. കേരളത്തിലെ  ജനങ്ങള്‍ക്ക് എന്ത് സംഭവി ച്ചാലും കുഴപ്പമില്ല പാര്‍ട്ടിക്ക് കമ്മീഷന്‍ കിട്ടിയാല്‍ മതിയെന്ന നിലപാടാണ് സര്‍ക്കാരിനും സിപിഎമ്മിനും ഇതേ നിലപാടാണ് കേന്ദ്രം ഭരിക്കുന്ന നരേന്ദ്ര മോദിക്കും ഉള്ളതെന്ന് പഴകുളം മധു കുറ്റപ്പെടുത്തി.

കോണ്‍ഗ്രസിന്‍റെ ഉയിർത്തെഴുന്നേല്‍പ്പ് രാജ്യ ത്തിന്‍റെ നിലനില്‍പിന് അനിവാര്യമാണെന്ന് തിരി ച്ചറിയുകയാണ് ഓരോ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്‍റെയും ആദ്യ ചുമതലയെന്ന് അദ്ദേഹം പറഞ്ഞു. സംഘടനാ ദൗര്‍ബല്യം മാറ്റിയെടുത്തു അടിത്തട്ടു മുതല്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്ന പ്രവര്‍ത്തനത്തില്‍ വിഭാഗീയതക്ക് സ്ഥാനമുണ്ടാവില്ലെന്നും അച്ചടക്കം പരമ പ്രധാനമാണെന്നും പഴകുളം മധു പറഞ്ഞു. ജില്ലയുടെ സംഘടനാ ചുമതല ഏറ്റെടു ത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാര്‍ട്ടി പുനഃസംഘടനയാണ് ആദ്യദൗത്യം. ഡിസിസി, ബ്ലോക്ക് നേതൃത്വ ത്തില്‍ജ നകീയ അടി ത്തറയും അംഗീകാരവുമുള്ള നേതാക്കളെ ഭാരവാഹികളാക്കുക എന്നതാണ് പുനഃസംഘടനയുടെ ലക്ഷ്യമെന്നും പഴകുളം മധു പറഞ്ഞു. ഡിസിസി പ്രസിഡന്‍റ്  പി രാജേന്ദ്രപ്രസാദ് അധ്യക്ഷത വഹി ചചു. നേതാക്കളായ പിസി വിഷ്ണുനാഥ് എംഎല്‍എ, കെ സിരാജന്‍,  ബിന്ദുകൃഷ്ണ, എ ഷാനവാസ്ഖാന്‍,  മോഹന്‍ശങ്കര്‍, എല്‍കെ ശ്രീദേവി, കെ ബേബിസണ്‍, പി ജര്‍മ്മിയാസ്, സൂരജ് രവി, കെ സുരേഷ്ബാബു, എസ് വിപിനചന്ദ്രന്‍, സന്തോഷ് തുപ്പാശ്ശേരി, സുരേഷ് പട്ടത്താനം , ഗീതാ ശിവന്‍ തുടങ്ങിയവർ സംസാരിച്ചു