ശ്രീചിത്ര മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കാരുണ്യ അടക്കമുള്ള ക്ഷേമപദ്ധതികള്‍ നിര്‍ത്തലാക്കി; സാധാരണക്കാരെ ദുരിതത്തിലാക്കി സര്‍ക്കാര്‍

Jaihind News Bureau
Friday, May 1, 2020

തിരുവനനന്തപുരം:  സാമ്പത്തികമായി പിന്നാേക്കം നിൽക്കുന്നവർക്കുള്ള എല്ലാ ക്ഷേമപദ്ധതികളും നിര്‍ത്തലാക്കി ശ്രീ ചിത്രാ ഇൻസ്റ്റിറ്റ്യൂട്ട്  ഓഫ് മെഡിക്കൽ സയൻസസ്. സർക്കാരിൽ നിന്നും തുക ലഭിക്കാത്തതിനാല്‍ പദ്ധതികൾ നിർത്തലാക്കുന്നുവെന്നാണ് അധികൃതരുടെ വിശദീകരണം.  41കോടി രൂപ ലഭിക്കാനുണ്ടെന്നും ഇവര്‍ പറയുന്നു. തീരുമാനം കൊവിഡ് കാലത്ത്  സാധാരണക്കാരെ കൂടുതൽ പ്രതിസന്ധിയിലാക്കും.

മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള ഇടതു സർക്കാർ അധികാരത്തിലേറിയ ശേഷം കാരുണ്യ അടക്കം കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരുകള്‍ കൊണ്ടുവന്ന നിരവധി പദ്ധതികളാണ് അട്ടിമറിക്കപ്പെടുന്നത്. കാരുണ്യ ബെനവലന്‍റ് ഫണ്ട് സ്കീം, രാഷ്ട്രീയ ബാൽ സ്വാസ്ഥ്യ കാര്യക്രം, താലോലം തുടങ്ങിയ എല്ലാ സർക്കാർ പദ്ധതികളും നിര്‍ത്തലാക്കുന്നതായി ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് സൂപ്രണ്ട് ഏപ്രിൽ 20ന് പുറപ്പെടുവിച്ച സർക്കുലറിൽ പറയുന്നു. ജൂൺ 1 മുതൽ രോഗികൾക്ക് ഈ പദ്ധതികളുടെ ആനുകൂല്യങ്ങൾ ലഭിക്കില്ല.

അതേസമയം വർഷങ്ങളായി ലഭിക്കാനുള്ള തുക സർക്കാരിൽ നിന്ന് വാങ്ങിയെടുക്കാൻ ഫലപ്രദമായ  ഇടപെടല്‍ ഇതുവരെ ശ്രീ ചിത്രയുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ലെന്നും ആരോപണമുണ്ട്. സംസ്ഥാന ആരോഗ്യ വകുപ്പ് സെക്രട്ടറി ഇൻസ്റ്റിറ്റ്യൂട്ട് ഗവേണിംഗ് ബോഡിയിലെ അംഗമാണ്. ഇൻസ്റ്റിറ്റ്യൂട്ട് ഗവേണിംഗ്ബോഡി മീറ്റിംഗിൽ പോലും അദ്ദേഹത്തിന്‍റെ ശ്രദ്ധയിൽ ഈ കാര്യം കൊണ്ടുവന്നതായി രേഖകളിൽ കാണുന്നില്ല.  കാരുണ്യ അടക്കം സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരെ സഹായിക്കാനുള്ള എല്ലാ യുഡിഎഫ്‌ പദ്ധതികളും അട്ടിമറിച്ച പിണറായി സർക്കാർ കൊവിഡ് കാലത്തും രോഗികളെ രാഷ്ട്രീയ ആയുധമാക്കുകയാണ്.