രോഗബാധ ഇല്ലാത്തയാളെ കൊവിഡ് കെയർ സെന്‍ററില്‍ ചികിത്സിച്ചു ; ആരോഗ്യമന്ത്രിയുടെ മണ്ഡലത്തില്‍ ഗുരുതരവീഴ്ച, പരാതി

Monday, July 19, 2021

പത്തനംതിട്ട : രോഗബാധ ഇല്ലാത്ത തൊഴിലുറപ്പ് തൊഴിലാളിയെ രണ്ട് ദിവസം കൊവിഡ് കെയർ സെന്‍ററില്‍ ചികിത്സിച്ചതായി പരാതി. ആരോഗ്യമന്ത്രി വീണാ ജോർജ്ജിന്‍റെ മണ്ഡലമായ ആറന്മുളയിലെ മെഴുവേലി പഞ്ചായത്തിലാണ് സംഭവം.  മെഴുവേലി 13ആം വാർഡിൽ നിന്നുള്ള രാജുവാണ് പരാതിക്കാരൻ. 16ന് ഇലവുംതിട്ടയിലെ ചികിത്സാ കേന്ദ്രത്തിൽ പ്രവേശിപ്പിച്ച രാജുവിനെ ഇന്നലെ വൈകുന്നേരം വിട്ടയച്ചു. ആർടിപിസിആർ ഫലം വിലയിരുത്തിയതിലെ പിഴവാണ് പ്രശ്നങ്ങള്‍ക്ക് ഇടയാക്കിയത്.