കേരള-കർണാടക അതിർത്തി അടച്ച നടപടിക്ക് വീണ്ടും ഒരു രക്തസാക്ഷി; ചികിത്സ കിട്ടാതെ ഇന്നും ഒരു രോഗി മരിച്ചു

Jaihind News Bureau
Sunday, March 29, 2020

കേരള-കർണാടക അതിർത്തിയായ തലപാടി അടച്ചതിനാൽ ചികിത്സ കിട്ടാതെ ഇന്നും ഒരു രോഗി മരിച്ചു. മുഖ്യമന്ത്രി ഇടപെട്ടിട്ടും കർണാടക സർക്കാർ അതിർത്തികൾ തുറന്നില്ല

കഴിഞ്ഞ ദിവസം വൈകിട്ട് 6 മണിയോടെയാണ് മംഗലാപുരം ബഡു വാള സ്വദേശി പാത്തുഞ്ഞിയെ കാസർകോട് കുഞ്ചത്തൂരിൽ നിന്നും രോഗം മൂർച്ചിച്ചതു കാരണം ചികിത്സക്കായി മംഗലാപുരം ആശുപത്രിയിലേക്ക് കൊണ്ടു പോയത് എന്നാൽ തലപ്പാടി അതിർത്തിയിൽ കർണാടക പോലീസ് തടയുകയായിരുന്നു.

ഒന്നര മണിക്കൂർ സമയം കാത്തുനിന്നിട്ടും രോഗിയെ കടത്തിവിടാത്തതിനെ തുടർന്ന് തിരികെ വീട്ടിലേക്ക് കൊണ്ടുവരുകയായിരുന്നു കൃത്യസമയത്ത് ചികിത്സ കിട്ടാത്തതിനാൽ പുലർച്ചയോടെ മരണം സംഭവിച്ചു.

നേരത്തെ കർണാടകയുടെ ഇത്തരത്തിലുള്ള നടപടിയെ തുടർന്ന് ചികിത്സ കിട്ടാതെ അസ്മ രോഗി മരിച്ച സംഭവവും, യുവതി ആംബുലൻസിൽ പ്രസവിച്ച സംഭവവും ഉണ്ടായിരുന്നു. അതിർത്തി അടച്ചിട്ടുമായി ബന്ധപെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് കർണാടക സർക്കാരിനെ ബന്ധപ്പെട്ടെങ്കിലും പരിഹാരം ഉണ്ടായിട്ടില്ല