കൊവിഡ് രോഗിയെ പുഴുവരിച്ച സംഭവം ; നഷ്ടപരിഹാരം ആവശ്യപ്പെട്ട് സര്‍ക്കാരിനെതിരെ കേസ് നല്‍കി കുടുംബം

Jaihind News Bureau
Thursday, December 17, 2020

 

തിരുവനന്തപുരം : മെഡിക്കൽ കോളേജ് ആശുപത്രിയില്‍ കൊവിഡ് രോഗിയെ പുഴുവരിച്ച സംഭവത്തില്‍ സര്‍ക്കാരിനെതിരെ കേസ്. 84 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉപഭോക്തൃ കോടതിയിലാണ് രോഗിയുടെ കുടുംബം കേസ് ഫയല്‍ ചെയ്തത്. സംസ്ഥാന സര്‍ക്കാര്‍, തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി, കൊവിഡ് നോഡല്‍ ഓഫിസർമാരായിരുന്ന ഡോ.അരുണ, ആശുപത്രി സൂപ്രണ്ട് ഡോ.എം.എസ്. ഷര്‍മദ് എന്നിവരെ എതിർ കക്ഷികളാക്കിയാണ് കേസ്.