പാലക്കാട്: പാലക്കാട് കള്ളപ്പണം എത്തിയെന്ന ആരോപണത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്. ബാഗില്‍ പണമെന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലാണെന്ന് സതീശന് ചോദിച്ചു. റെയ്ഡിന് പിന്നില്‍ ബിജെപി സിപിഎം ഒത്തുകളിയെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. സിപിഎം ജില്ലാ സെക്രട്ടറി പാലക്കാട് എസ്പിയാണോ എന്ന് ചോദിച്ച സതീശന് കൊടകരക്കേസിന്റെ ജാള്യത മറയ്ക്കാനുള്ള തിരക്കഥയാണെന്നും കൂട്ടിച്ചേര്‍ത്തു.