പത്തനംതിട്ട സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റായി അഡ്വ. അനില്‍ തോമസ് തെരഞ്ഞെടുക്കപ്പെട്ടു

Jaihind Webdesk
Wednesday, September 27, 2023

പത്തനംതിട്ട : പത്തനംതിട്ട സര്‍വ്വീസ് സഹകരണ ബാങ്ക് ഭരണ സമിതിയുടെ ഏഴാമത് പ്രസിഡന്റായി അഡ്വ. അനില്‍ തോമസ് തെരഞ്ഞെടുക്കപ്പെട്ടു. എ. ഫറൂഖാണ് വൈസ് പ്രസിഡന്റ്. നിലവിലെ ബാങ്ക് പ്രസിഡന്റും ജില്ല കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റുമായ അനില്‍ തോമസ് ബാങ്ക് തെരഞ്ഞെടുപ്പില്‍ ജനറല്‍ മണ്ഡലത്തില്‍ ഏറ്റവും അധികം വോട്ടുനേടിയാണ് വിജയിച്ചത്. ജില്ല കോണ്‍ഗ്രസ് കമ്മിറ്റി അംഗമായ എഫറൂക്ക് രണ്ടാം തവണയാണ് ഡയറക്ടര്‍ ബോര്‍ഡ് അംഗമാകുന്നത്.